വയനാട് ഉരുള്‍പൊട്ടല്‍; മരണം 114 ആയി; കോഴിക്കോട് കടുത്ത നിയന്ത്രണം

IMG 20240730 WA0002 1

മാനന്തവാടി: വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 114 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 48 പേരെ തിരിച്ചറിഞ്ഞു. മുണ്ടക്കൈയില്‍ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. മുണ്ടക്കൈയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. മണ്ണിനടിയില്‍ ഇപ്പോഴും മനുഷ്യര്‍ കുടുങ്ങിക്കിടക്കുകയാണ്. ചൂരല്‍മലയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം പ്രഖ്യാപിച്ചു.

അതേസമയം സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.മലയോര- ചുരം പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading