ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു; നിര്‍മാണം ഉടന്‍ ആരംഭിക്കും

Screenshot 20240626 090902

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചാന്‍സറിയുടെ നിര്‍മ്മാണ പ്രക്രിയ ആരംഭിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വെളിപ്പെടുത്തി. ഗള്‍ഫ് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തര്‍ സര്‍ക്കാര്‍ എംബസിക്കായി ഏകദേശം 5,000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം നടത്തിയ പ്രാരംഭ ലേല പ്രക്രിയയില്‍ പത്തിലധികം കമ്പനികള്‍ പങ്കെടുത്തു. കമ്പനികളുടെ കരാര്‍ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശകലനം ചെയ്യുകയാണ്. വിശദമായ വിലയിരുത്തലിന് ശേഷം കെട്ടിട നിര്‍മാണത്തിനുള്ള കമ്പനികളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കും. അതിന് ശേഷമായിരിക്കും കമ്പനികളില്‍ നിന്ന് അന്തിമ ടെന്‍ഡറോ, ബിഡുകളോ ക്ഷണിക്കുകയെന്നും അംബാസഡര്‍ പറഞ്ഞു.

നിര്‍മാണം വേഗത്തില്‍ ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കെട്ടിടം നിര്‍മാണം പൂര്‍ത്തായാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഖത്തറിലെ ഇന്ത്യന്‍ ജനസംഖ്യ 8,00,000ല്‍ കൂടുതലാണെന്നും പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ സാധിക്കുമെന്നും ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading