ബഹ്റൈനില്‍ ഗാര്‍ഹിക തൊഴിലാളി പെര്‍മിറ്റുകള്‍ക്കായി ഇ- സേവനം ആരംഭിക്കുന്നു

IMG 20240702 WA0025

മനാമ: ബഹ്റൈനില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പെര്‍മിറ്റുകള്‍ക്കായി ഇലക്ട്രോണിക് സേവനം ആരംഭിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ സേവനം ആരംഭിക്കുന്നതോടെ തൊഴില്‍ ദാതാക്കള്‍ക്ക് അതോറിറ്റിയില്‍ നേരിട്ട് എത്താതെ എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇഎംഎസ്) വഴി ഇലക്ട്രോണിക് രീതിയില്‍ പെര്‍മിറ്റിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

സര്‍ക്കാരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് LMRA സിഇഒ നിബ്രാസ് താലിബ് പറഞ്ഞു. തൊഴില്‍ദാതാക്കള്‍ക്ക് ഇന്‍ഫര്‍മേഷന്‍ & ഇ- ഗവണ്‍മെന്റ് അതോറിറ്റി നല്‍കുന്ന അഡ്വാന്‍സ്ഡ് ഇ-കീ ഉപയോഗിച്ച് പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം (ഇഎംഎസ്) വഴി ഗാര്‍ഹിക ജീവനക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സിഇഒ ചൂണ്ടിക്കാട്ടി. തൊഴിലുടമകള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനും അവസാനിപ്പിക്കുന്നതിനും അപേക്ഷിക്കുന്നതിനും ഗാര്‍ഹിക ജീവനക്കാരുടെ പരിധി വര്‍ദ്ധിപ്പിക്കുന്നതിനും ഗാര്‍ഹിക തൊഴിലാളിയുടെ തൊഴില്‍ മാറ്റുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ കഴിയും.

ഗാര്‍ഹിക ജീവനക്കാരുടെ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ സമര്‍പ്പിക്കുന്ന അഭ്യര്‍ത്ഥനകള്‍ ഇലക്ട്രോണിക് ആയി അംഗീകരിക്കാനും ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫീസ് അടയ്ക്കാനും ഇ- സേവനത്തിലൂടെ തൊഴിലുടമകള്‍ക്ക് കഴിയും. ഗാര്‍ഹിക ജീവനക്കാരുമായി ബന്ധപ്പെട്ട അവരുടെ ഇടപാടുകളുടെ നിരീക്ഷിക്കാനും തൊഴിലാളികളുടെ ലിസ്റ്റ് കാണാനും, ഗാര്‍ഹിക ജീവനക്കാരുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ക്കൊപ്പം ബന്ധപ്പെട്ട ഡാറ്റ ആക്സസ് ചെയ്യാനും തൊഴിലുടമകള്‍ക്ക് കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും http://www.Imra.gov.bh എന്ന അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ LMRA കോള്‍ സെന്ററുമായി ബന്ധപ്പെടാമെന്നും അതോറിറ്റി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading