റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ വഴിതെറ്റിയ യുവാവ് വെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചു. റിയാദ് പ്രവിശ്യയിൽ ശഖ്റാക്കിന് സമീപത്തെ മരുഭൂമിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദി പൗരനാണ് മരിച്ചത്. ദിവസങ്ങൾ നീണ്ട തിരച്ചിനൊടുവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബലിപെരുന്നാൾ ദിവസമാണ് യുവാവ് വാഹനവുമായി വീട്ടിൽ നിന്ന് പുറപ്പെട്ടത്. മൊബൈൽ ഫോൺ ബന്ധവും നഷ്ടപ്പെട്ടു. തുടർന്ന് കുടുംബം സുരക്ഷാ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
യുവാവിന്റെ മൊബൈൽ ഫോണിൽ നിന്നുള്ള അവസാന സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് തിരച്ചിൽ സംഘം മരുഭൂമിയിൽ എത്തിയത്. നിരവധി വാഹനങ്ങളും ട്രോളുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊടുംചൂടും തിരച്ചിലിന് തിരിച്ചടിയായി. അതേസമയം യുവാവിന്റെ വാഹനം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
