മനാമ: ബഹ്റൈനിൽ വേനൽചൂടിനെ തുടർന്നുള്ള ഉച്ചവിശ്രമം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ജൂലൈ 1 തിങ്കളാഴ്ച മുതൽ പകൽ സമയങ്ങളിലെ തൊഴിലിന് നിയന്ത്രണം ഉണ്ടാകും.
ഉച്ച മുതൽ വൈകിട്ട് നാലുമണിവരെ ഔട്ട്ഡോർ ജോലികൾക്ക് രണ്ടുമാസത്തെ നിരോധനം ഏർപ്പെടുത്തും. തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനാണ് നിരോധനം പ്രഖ്യാപിച്ചത്. നിരോധനം ലംഘിക്കുന്നവർക്ക് മൂന്നുമാസം വരെ തടവും 500 ബഹ്റൈനി ദിനാർ മുതൽ ആയിരം BD വരെ പിഴയും ചുമത്തും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
