കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൽ സ്പ്ലാഷ് സെയിൽ ആരംഭിച്ചു. 883 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകൾ ഓഫർ നിരക്കിൽ ലഭിക്കും. 2024 സെപ്റ്റംബർ 30 വരെയുള്ള ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാകും. ജൂൺ 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക. ജൂലൈ ഒന്നു മുതൽ ടിക്കറ്റുകൾക്ക് ഓഫർ ആരംഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും(www.airindiaexpress.com) മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭിക്കും. അതേസമയം മറ്റു ചാനലുകളിലൂടെയുള്ള ടിക്കറ്റ് ബുക്കിംഗ് ഓഫർ ലഭിക്കില്ല. എന്നാൽ ടിക്കറ്റുകൾ എക്സ്പ്രസ് വാല്യൂ നിരക്കിൽ 1,096 മുതൽ ലഭ്യമാകും.
അതേസമയം ഓഫർ കൈമാറ്റം ചെയ്യാനോ പണം അടച്ചതിനുശേഷം റീഫണ്ടുകളോ അനുവദിക്കില്ല. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള വ്യവസ്ഥകൾ ബാധകമായിരിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
