ദോഹ : മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു. കോട്ടക്കൽ, അരീക്കൽ താണുകുണ്ട് സ്വദേശി തടത്തിൽ മുഹമ്മദ് ഷാഫി(53)യാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണം.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു. പിതാവ് : തടത്തിൽ കുഞ്ഞി മൊയ്‌ദീൻ കുട്ടി ഹാജി, മാതാവ് : ആയിഷുമ്മ, ഭാര്യ : സാബിറ, മക്കൾ :ഷഹനാസ് ,മുഹമ്മദ് നിയാസ് ,ഹിബ ഷെറിൻ
തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ വൈകിട്ട് 7.40 നുള്ള ഖത്തർ എയർവേസിൽ കോഴിക്കോട്ടേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
