മനാമ: ബഹ്‌റൈനില്‍ ടൂറിസം നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്താന്‍ തീരുമാനം. 8,000 BD പിഴ വിധിക്കാനാണ് തീരുമാനം. രാജ്യത്തെ ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
രാജ്യത്തെ വിനോദ സഞ്ചാരമേഖലയ്ക്ക് ഹാനീകരമാകുന്ന ഏതൊരു പ്രവൃത്തിക്കും കോടതി വിചാരണ ഇല്ലാതെ ശിക്ഷ വിധിക്കുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അല്‍ സെയ്‌റാഫി വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തും. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്യും.
ടൂറിസം റെഗുലേഷന്‍ നിയമപ്രകാരമാണ് നടപടി. 500 ബഹ്‌റൈനി ദിനാര്‍ മുതല്‍ 8,000 ദിനാര്‍ വരെ പിഴ ഈടാക്കുന്ന വിവിധ നിയമലംഘനങ്ങളും അതോറിറ്റി വ്യക്തമാക്കി. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
