റിയാദ്: സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അസീര്‍ പ്രവിശ്യയിലെ റബ്വയില്‍ ബോര്‍ഡര്‍ ഗാര്‍ഡ് ലാന്‍ഡ് നടത്തിയ പട്രോളിംഗില്‍ 300 കിലോ ഖാട്ട് പിടികൂടി. നിരോധിത മയക്കുമരുന്ന് വസ്തുക്കള്‍ കടത്തിയ എത്യോപ്യക്കാരും യെമനികളും ഉള്‍പ്പെടെ 15 നിയമലംഘകരെയും അധികൃതര്‍ അറസ്റ്റ് ചെയ്തു.
196 കിലോ ഹാഷിഷും 7,227 ആംഫെറ്റാമൈന്‍ ഗുളികകളും കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജസാന്‍ മേഖലയിലെ സുരക്ഷാ പട്രോളിംഗ് രണ്ട് യെമനികളെയും നാല് സൗദികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജസാന്‍ പ്രവിശ്യയിലെ അല്‍-ദയറില്‍ അതിര്‍ത്തി രക്ഷാ സേന നടത്തിയ മറ്റൊരു റെയ്ഡില്‍ 450 കിലോ ഖാട്ടും പിടികൂടി.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യാ മേഖലകളില്‍ മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചാല്‍ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പരിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും സൗദി സുരക്ഷാ അധികാരികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
