ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ O-ve (നെഗറ്റീവ്) രക്തഗ്രൂപ്പിന് അടിയന്തിര ആവശ്യമുണ്ട്. ദാതാക്കളോട് നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററിലെത്തി രക്തം ദാനം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ O-ve ബ്ലഡിന് അടിയന്തര ആവശ്യമുണ്ട് – എച്ച്എംസി സോഷ്യല്‍ മീഡിയ പേജുകളില്‍ അറിയിച്ചു.
ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 9:30 വരെയും ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ബ്ലഡ് ബാങ്കില്‍ എത്തി രക്തം നല്‍കാമെന്നും എച്ച്എംസി അറിയിച്ചു. വെള്ളിയാഴ്ചകളില്‍ കേന്ദ്രം അടച്ചിരിക്കും.
