ജീവനക്കാരുടെ കുറവ്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, മസ്‌കത്ത് സര്‍വീസുകള്‍ റദ്ദാക്കി

air india

ദോഹ: ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഇന്നത്തെ രണ്ട് ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മസ്‌കത്ത്, റിയാദ് സര്‍വീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനവും രാത്രി 11 മണിക്ക് മസ്‌ക്കത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്.

കാബിന്‍ ക്രൂവിന്റെ കുറവ് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ വിശദീകരണം. തുടര്‍ച്ചയായി സര്‍വീസുകള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ വലിയ പ്രതിഷേധത്തിലാണ്. അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading