വിഷാംശം കണ്ടെത്തി; സൗദിയില്‍ പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചു

img 20240512 wa0036

റിയാദ്: വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു. ബോണ്‍ ടം (BON TUM) ബ്രാന്‍ഡിന്റെ മയോണീസാണ് പിന്‍വലിക്കുന്നത്. സൗദി മുനിസിപ്പല്‍ കാര്യ മന്ത്രാലയത്തിന്റെതാണ് നടപടി.

റിയാദിലെ ഹംബുര്‍ഗിനി റെസ്റ്റോറന്റിലുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ മയോണൈസില്‍ നിന്ന് വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.മയോണൈസിലെ ‘ക്ലോസ്ട്രിഡിയം ബോട്ടുലിനം’ എന്ന ബാക്ടീരിയയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് കണ്ടെത്തല്‍.

രാജ്യത്തുടനീളം ഉല്‍പന്നത്തിന്റെ വിതരണം നിര്‍ത്താനും വിപണിയില്‍ നിന്ന് പിന്‍വലിക്കാനും മുനിസിപ്പല്‍ കാര്യ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ റസ്റ്റോറന്റുകളും ഭക്ഷണ ശാലകളും അവരുടെ കൈവശമുള്ള ഈ ബ്രാന്‍ഡിലെ മയോണൈസിന്റെ ഉപയോഗം ഉടന്‍ നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

എക്‌സ്‌പെയറി ഡേറ്റ് തീര്‍ന്നിട്ടില്ലെങ്കിലും ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ് നിര്‍ദ്ദേശം. പരിശോധനാ ഫലങ്ങള്‍ പുറത്തുവിട്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading