തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും തന്നെ അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെയും തന്റെ പരാതിയില്‍ കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മേയ് 9 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കും.
അതേസമയം സംഭവത്തിൽ നിർണായക തെളിവായ മെമ്മറി കാർഡ് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതിനിടെ മേരുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ ബസ്സിൽ കയറി എന്ന് റഹീം എംപി സ്ഥിരീകരിച്ചു.
