അബുദാബി: കുടുംബത്തോടൊപ്പം ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ഫോട്ടോ പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് യുഎഇ പ്രസിഡന്റ് കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം അവധിക്കാലം ചെലവഴിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്. ഈദുൽ ഫിത്തർ വേളയിൽ യുഎഇയിലെയും ലോകത്തെയും ജനങ്ങൾക്ക് സമാധാനവും സന്തോഷവും ആശംസിക്കുന്നതായും യുഎഇ പ്രസിഡന്റ് പോസ്റ്റിൽ കുറിച്ചു .
