അല്‍ വക്ര ബീച്ചില്‍ ക്യാമ്പിംഗിന് താല്‍ക്കാലിക നിരോധനം

screenshot 20240405 0054087e2 2

ദോഹ: ഖത്തറിലെ അല്‍ വക്ര ബീച്ചില്‍ ക്യാമ്പിംഗിന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി. വാരാന്ത്യങ്ങള്‍ , ഔദ്യോഗിക അവധി, സ്‌കൂള്‍ അവധി, ഈദ് അവധി ,ദിവസങ്ങളിലാണ് ക്യാമ്പിംഗിന് നിരോധനമേര്‍പ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. പ്രദേശിക അറബിക് ദിനപത്രമായ അരയ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ഇടം നല്‍കുക, വ്യക്തികള്‍ പോര്‍ട്ടാ ക്യാബിനുകള്‍ വാടകയ്ക്ക് നല്‍കുന്നത് നിയന്ത്രിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നടപടി. 

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ മെക്കാനിക്കല്‍ എക്യുപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ബീച്ചിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 400-ലധികം പോര്‍ട്ടാകാബിനുകളും കാരവാനുകളും നീക്കം ചെയ്യാന്‍ പരിസ്ഥിതി മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading