റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. 15ഉം 17ഉം വയസ്സുള്ള രണ്ട് പേരാണ് മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ബഹയിലായിരുന്നു സംഭവം. മൃതദേഹം മഷൂക മേഖലയിലെ വെള്ളക്കെട്ടില്‍ നിന്ന് കണ്ടെടുത്തു
അതേസമയം രാജ്യത്തെ വിവിധയിടങ്ങളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.
