കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഒഴിവുള്ള 700-ലധികം തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ ഇനി പ്രവാസികള്‍ക്കും അപേക്ഷിക്കാം. ജോലികള്‍ക്കായി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ നീക്കി. 86 ഡോക്ടര്‍മാര്‍, 532 നഴ്‌സുമാര്‍, 35 ടെക്‌നീഷ്യന്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍ ഉല്‍പ്പെടെയുള്ള തസ്തികകളിലേക്കുള്ള ജോലികള്‍ക്ക് പ്രവാസികള്‍ക്കുണ്ടായിരുന്ന വിലക്കാണ് നീക്കിയത്. അതേസമയം ഔട്ട്ഗോയിംഗ് ജീവനക്കാരുടെ ലീവ് ബാലന്‍സ് തീര്‍പ്പാക്കുന്നതിനുള്ള നിയമപരമായ കാലവധി അവസാനിക്കുന്നതുവരെ തസ്തികകള്‍ നികത്തരുതെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശിച്ചു.
വിലക്ക് നീക്കി: കുവൈത്തിലെ ഒഴിവുകളില്‍ ഇനി പ്രവാസികള്‍ക്കും അപേക്ഷിക്കാം
