മസ്‌കത്ത്: യുഎഇയില്‍ ഏഷ്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ ഒമാനില്‍ പിടിയിലായി. ഏഷ്യന്‍ വംശജരായ പ്രതികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. റോയല്‍ ഒമാന്‍ പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍ക്വയറിസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ ഒമാനിലേക്ക് കടത്താന്‍ സഹായിച്ചവരേയും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായും പോലീസ് വ്യക്തമാക്കി.
