നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പുകവലിക്കുന്നത് തുറിച്ചുനോക്കിയ യുവാവിനെ യുവതി കുത്തി കൊലപ്പെടുത്തി. 28കാരനായ രഞ്ജിത്ത് റാത്തോഡാണ് കൊല്ലപ്പെട്ടത്. നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
യുവതി സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ രജ്ഞിത്ത് ഫോണില്‍ പകര്‍ത്തിയത് സംബന്ധിച്ച വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ 24 കാരി ജയശ്രീ പണ്ഡാരി, സുഹൃത്തുകളായ സവിത സയ്‌റ, അകാശ് ദിനേഷ് റാവത് എന്നിവര്‍ പിടിയിലായി. കേസില്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
