യുഎഇ: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല. വിവിധ ഇടങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ അതോറിറ്റി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഗൾഫിൽ ഏപ്രിൽ 10, ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ.
അതേസമയം ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
