ഷാര്‍ജ: ഷാര്‍യിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരും. മരണപ്പെട്ട അഞ്ച് പേരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരണെന്നാണ് വിവരം. മരണപ്പെട്ടവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദുബായ് വേള്‍ഡ് ട്രേഡ് സെന്റിന് കീഴിലെ ഡിഎക്സ്ബി ലൈവ് സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായ മൈക്കിള്‍ സത്യദാസ്, മുബൈ സ്വദേശിയായ സംറീന്‍ ബാനു എന്നിവരാണ് മരണപ്പെട്ട ഇന്ത്യക്കാര്‍.
എ.ആര്‍ റഹ്‌മാന്‍, ബ്രൂണോ മാര്‍സ് എന്നിവരുടെ ലൈവ് മ്യൂസിക് പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു സൗണ്ട് എഞ്ചിനീയറായ മൈക്കിള്‍ സത്യദാസ്. മരണപ്പെട്ട സംറീന്റെ ഭര്‍ത്താവ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു 750 അപ്പാര്‍ട്ട്മെന്റുകളുള്ള 9 നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്.
