പാനൂര്‍ സ്‌ഫോടനം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

panoor

കണ്ണൂര്‍: കണ്ണൂരിലെ പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. അമല്‍ ബാബു, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമല്‍ ബാബു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. സംഭവ സമയം അമല്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മിഥുന്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. അതേസമയം കേസില്‍ രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണ്. പരിക്കേറ്റ മൂന്ന് പേരെ കൂടാതെ നിലവില്‍ ആറുപേരെ ഇതുവരെ അറസ്റ്റിലായി.

ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോംബ് നിര്‍മിച്ചത് ആര്‍ക്കുവേണ്ടിയാണ് എന്ന നിര്‍ണായക വിവരം തേടിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഒളിവിലുള്ള പ്രതികളെ കൂടി പിടികൂടാനായാല്‍ ഇക്കാര്യം വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്.

അതേസമയം പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ വിവിധയിടങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെയും പോലീസിന്റേയും വ്യാപക പരിശോധന തുടരുകയാണ്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading