ദോഹ: ഖത്തര്‍ എനര്‍ജി പുതിയ അന്താരാഷ്ട്ര കപ്പലുകള്‍ക്കായി എല്‍എന്‍ജി ഫ്‌ളീറ്റ് വിപുലീകരിക്കുന്നു. 19 അള്‍ട്രാ മോഡേണ്‍ കണ്‍വെന്‍ഷണല്‍ സൈസ് എല്‍എന്‍ജി വെസലുകളുടെ പ്രവര്‍ത്തനത്തിനായാണ് നടപടി. ഇത് സംബന്ധിച്ച് നാല് അന്താരാഷ്ട്ര കപ്പല്‍ ഉടമകളുമായി ഖത്തര്‍ എനര്‍ജി ദീര്‍ഘകാല ചാര്‍ട്ടര്‍ പാര്‍ട്ടി കരാറില്‍ ഒപ്പുവെച്ചു.
ദോഹയിലെ ഖത്തര്‍ എനര്‍ജി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഒപ്പുവെയ്ക്കല്‍ ചടങ്ങില്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സാദ് ബിന്‍ ഷെരീദ അല്‍ കാബി, സിഎംഇഎസ് എല്‍എന്‍ജി കാരിയര്‍ ഇന്‍വെസ്റ്റ്മെന്റ് പ്രസിഡന്റ്, സിഇഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
