ദോഹ: ഖത്തറില്‍ അസംസ്‌കൃത കോഴി, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും പൊതുജനാരോഗ്യ മന്ത്രാലയം സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അസംസ്‌കൃത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണിത്.
നാല് ഡിഗ്രി സെല്‍ഷ്യസോ അതില്‍ താഴെയോ താപനിലയില്‍ റഫ്രിജറേറ്റഡ് ഇനങ്ങള്‍ സൂക്ഷിക്കണമെന്നും 18 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയില്‍ ഫ്രോസന്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും ഉപഭോക്താക്കളോട് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
എക്‌സ്പിയറി തീയതികള്‍ കര്‍ശനമായി പാലിക്കണം, അസാധാരണമായ ദുര്‍ഗന്ധം, നിറ വ്യത്യാസം, ഘടനാ മാറ്റങ്ങള്‍ അല്ലെങ്കില്‍ പൂപ്പല്‍ എന്നിവയുള്‍പ്പെടെ കേടായതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കരുതെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അസംസ്‌കൃത ഭക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കൈ വൃത്തിയായി കഴുകേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉചിതമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രതലങ്ങളും പാത്രങ്ങളും നന്നായി വൃത്തിയാക്കുകയും നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അണുവിമുക്തമാക്കുകയും വേണം.
ശരിയായ മാലിന്യ നിര്‍മാര്‍ജനവും പ്രധാനമാണ്. പാക്കേജിംഗ് വീണ്ടും ഉപയോഗിക്കരുത്, ഉടനടി നീക്കം ചെയ്യണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. ഭക്ഷണാവശിഷ്ടങ്ങള്‍, ജ്യൂസുകള്‍, മാലിന്യങ്ങള്‍ എന്നിവ പാത്രങ്ങളില്‍ അടച്ചുവയ്ക്കണം.
ഫ്രോസണ്‍ കോഴി, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ റഫ്രിജറേറ്ററിലോ മൈക്രോവേവിലോ ശരിയായി ഡീഫ്രോസ്റ്റ് ചെയ്യണം, ഡീഫ്രോസ്റ്റ് ചെയ്ത ഇനങ്ങള്‍ വീണ്ടും ഫ്രീസ് ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഉപഭോഗത്തിന് മുമ്പ് ഭക്ഷണം നന്നായി പാകം ചെയ്യേണ്ടതുണ്ട്. ദോഷകരമായ ബാക്ടീരിയകള്‍ ഇല്ലാതാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കോഴി, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ കുറഞ്ഞത് 75 ഡിഗ്രി സെല്‍ഷ്യല്‍സ് താപനിലയില്‍ പാചകം ചെയ്യേണ്ടതുണ്ട്.
ഫ്രോസന്‍ ഭക്ഷ്യവസ്തുക്കളുടെ ഉചിതമായ താപനില നിലനിര്‍ത്തുന്നതിനായി ‘സ്മാര്‍ട്ട് ഷോപ്പിംഗ്’ രീതി ഉപയോഗിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഗുണനിലവാരം നിലനിര്‍ത്തുന്നതിന് ഇന്‍സുലേറ്റഡ് ബാഗുകളുടെ ഉപയോഗവും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഉടനടി റഫ്രിജറേറ്ററോ ഫ്രീസിംഗോ ആവശ്യമാണെന്നും മന്ത്രാലയം ശുപാര്‍ശയും ചെയ്യുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
