ദോഹ: ഖത്തറില്‍ മനുഷ്യക്കടത്തില്‍ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തിരിച്ചറിയുന്നതിനും അവയെ ചെറുക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മന്ത്രാലയം പങ്കിട്ടു.
രാജ്യത്ത് മനുഷ്യക്കടത്ത് നിയമലംഘനമാണ്. സംശയിക്കപ്പെടുന്ന മനുഷ്യക്കടത്ത് കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 16044 എന്ന ഹോട്ട്ലൈനില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൗരന്മാരോടും താമസക്കാരോടും തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഇപ്രകാരമാണ്:
- പാസ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ കണ്ടുകെട്ടുന്നതും തടഞ്ഞുവയ്ക്കുന്നതും.
- നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കല്‍, ജോലി അടിച്ചേല്‍പ്പിക്കല്‍.
- മറ്റുള്ളവരുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്.
- ഭയം ഉണ്ടാക്കുന്ന തരത്തിലുള്ള നിരന്തരമായ ഭീഷണിപ്പെടുത്തല്‍.
- മനുഷ്യത്വരഹിതമായ ജോലി സാഹചര്യവും ജീവിത സാഹചര്യങ്ങള്‍.
ഏതൊക്കെ നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്:
1. ജോലിസ്ഥലത്തെ നിര്‍ബന്ധിത ചൂഷണം.
2. വ്യാജ ജോലി വാഗ്ദാനങ്ങള്‍ വഴിയുള്ള നിയമനം.
3. രേഖകള്‍ തടഞ്ഞുവയ്ക്കല്‍, സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങള്‍.
4. തൊഴിലാളികളുടെ അവകാശങ്ങളോ അന്തസ്സോ ലംഘിക്കുന്ന ഏതൊരു നടപടിയും മനുഷ്യക്കടത്തിന്റെ പരിധിയില്‍ വരും.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
