ദോഹ : ഖത്തറിൽ ഈ വർഷം ഈദ് ഗാഹുകൾ നടത്തുന്നില്ലെന്ന് ഖത്തർ എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പൊതുജന സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
അതേസമയം പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കും. രാജ്യത്തുടനീളമുള്ള പള്ളികളിൽ ഈ വർഷത്തെ ഈദ് അൽ-ഫിത്തർ നമസ്കാരം നടത്തുമെന്നും ആരാധകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള മുൻകരുതലായിട്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രാലയ പ്രസ്താവനയിൽ അറിയിച്ചു.
ഈദ് അൽ-ഫിത്തറിന്റെ അന്നേദിവസം രാവിലെ 5:53 ന് ഈദ് നമസ്കാരം നടക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
