ദോഹ: ഖത്തറില്‍ മിസൈലാക്രമണത്തെ തുടര്‍ന്ന് നേരിയ തീപിടിത്തമുണ്ടായി. രാജ്യത്തിന് നേരെയുണ്ടായ മിസൈലാക്രമണം തടഞ്ഞതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ വീണാണ് തീപിടിത്തമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ചെറിയ തീപിടുത്തമുണ്ടായതെന്നും സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം സായുധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയവും പ്രഖ്യാപിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
