ദോഹ: ഖത്തര്‍ എയര്‍വേസ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുന്നു. മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വീസ് ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. പുതുക്കിയ പരിമിതമായ സര്‍വീസുകളില്‍ കേരളത്തിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
മാര്‍ച്ച് 15 ന് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കും ദോഹയില്‍ നിന്ന് ഡല്‍ഹിയിലേക്കും സര്‍വീസ് നടക്കും. മാര്‍ച്ച് 16ന് കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. മാര്‍ച്ച് 17, 18 തീയതികളിലും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
നിലവില്‍ ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഖത്തര്‍ എയര്‍വേയ്സിന്റെ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വ്യോമാതിര്‍ത്തി സുരക്ഷിതമായി പൂര്‍ണ്ണമായും തുറക്കുന്നതായി പ്രഖ്യാപിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാര്‍ മാത്രം വിമാനത്താവളങ്ങളില്‍ എത്തിച്ചേരണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഫെബ്രുവരി 28 നും മാര്‍ച്ച് 28 നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ മാറ്റാനും സൗജന്യ റീഫണ്ടും അനുവദിക്കും. ഏപ്രില്‍ 30 വരെയുള്ള രണ്ട് സൗജന്യമായി തീയതികള്‍ മാറ്റാന്‍ സാധിക്കുമെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
