ഖത്തറില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം അവധി

WhatsApp Image 2026 03 15 at 4.28.01 PM

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ തൊഴില്‍ നിയമം നിയന്ത്രിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ മൂന്ന് ദിവസം അവധി ലഭിക്കും.

തൊഴില്‍ സാഹചര്യങ്ങള്‍ കാരണം ജീവനക്കാര്‍ അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍, തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 74-ല്‍ പറഞ്ഞിരിക്കുന്നതുപോലെ ഓവര്‍ടൈം ഉള്‍പ്പെടെയുള്ള അലവന്‍സുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമാകുമെന്നും തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഖത്തറില്‍ ഈദുല്‍ ഫിത്തര്‍ എന്നാണെന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading