ദോഹ: ഖത്തറില്‍ നിന്ന് യാത്ര മുടങ്ങിയവര്‍ക്കായി ഖത്തര്‍ എയര്‍വേസിന്റെ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. കേരളത്തിലേക്കും കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ യാത്രമുടങ്ങിയവര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവും. പ്രത്യേക അടിയന്തര വിമാന റൂട്ടുകള്‍ വഴിയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
മാര്‍ച്ച് 13, 14, 15 ദിവസങ്ങളില്‍ കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. മാര്‍ച്ച് 13 വെള്ളിയാഴ്ച ദോഹയില്‍ നിന്ന് പെര്‍ത്ത് (PER), സിയോള്‍ (ICN), ധാക്ക (DAC), ജിദ്ദ (JED), ക്വാലാലംപൂര്‍ (KUL), ബാങ്കോക്ക് (BKK), കൊച്ചി (COK), അള്‍ജിയേഴ്‌സ് (ALG), മിയാമി (MIA), ഇസ്താംബുള്‍ (IST), കെയ്റോ (CAI), ആംസ്റ്റര്‍ഡാം (AMS), ലണ്ടന്‍ (LHR), മിലാന്‍ (MXP), പാരീസ് (CDG) എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു. മാര്‍ച്ച് 14 ന് ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍ നിന്ന് റിയാദ് (RUH), മസ്‌കത്ത് (MCT), ഷാങ്ഹായ് (PVG), മനില (MNL), ജോഹന്നാസ്ബര്‍ഗ് (JNB), ഡാളസ് (DFW), ടൊറന്റോ (YYZ), കൊളംബോ (CMB), കെയ്റോ (CAI), ഇസ്ലാമാബാദ് (ISB), മുംബൈ (BOM), ലണ്ടന്‍ (LHR), റോം (FCO), മാഡ്രിഡ് (MAD), ഫ്രാങ്ക്ഫര്‍ട്ട് (FRA) എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും.
മാര്‍ച്ച് 15 ന് ദോഹയില്‍ നിന്ന് ഇസ്താംബുള്‍ (IST), ധാക്ക (DAC), ക്വാലാലംപൂര്‍ (KUL), ബാങ്കോക്ക് (BKK), ഡല്‍ഹി (DEL), അള്‍ജിയേഴ്‌സ് (ALG), മെല്‍ബണ്‍ (MEL), ന്യൂയോര്‍ക്ക് (JFK), ജിദ്ദ (JED), സാവോ പോളോ (GRU), മാഡ്രിഡ് (MAD), ഹോങ്കോംഗ് (HKG), ലണ്ടന്‍ (LHR), കാസബ്ലാങ്ക (CMN), പാരീസ് (CDG) എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും. മാര്‍ച്ച് 16 ന് ദോഹയില്‍ നിന്ന് പെര്‍ത്ത് (PER), മസ്‌കറ്റ് (MCT), സിയോള്‍ (ICN), ബാങ്കോക്ക് (BKK), ബീജിംഗ് (PKX), ധാക്ക (DAC), കൊച്ചി (COK), ജക്കാര്‍ത്ത (CGK), മുംബൈ (BOM), കെയ്റോ (CAI), മിയാമി (MIA), ആംസ്റ്റര്‍ഡാം (AMS), ലണ്ടന്‍ (LHR), കൊളംബോ (CMB), ഫ്രാങ്ക്ഫര്‍ട്ട് (FRA) എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ നടത്തും.
ഇതിനു വിപരീതമായി, മാര്‍ച്ച് 13 ന് ആംസ്റ്റര്‍ഡാം (AMS), ലണ്ടന്‍ (LHR), മിലാന്‍ (MXP), പാരീസ് (CDG) എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്ക് വിമാന സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.
മാര്‍ച്ച് 14 ന് പെര്‍ത്ത് (PER), സിയോള്‍ (ICN), ധാക്ക (DAC), ജിദ്ദ (JED), ക്വാലാലംപൂര്‍ (KUL), ബാങ്കോക്ക് (BKK), കൊച്ചി (COK), അള്‍ജിയേഴ്‌സ് (ALG), മിയാമി (MIA), ഇസ്താംബുള്‍ (IST), കെയ്റോ (CAI), ജോഹന്നാസ്ബര്‍ഗ് (JNB), ലണ്ടന്‍ (LHR), മാഡ്രിഡ് (MAD), ഫ്രാങ്ക്ഫര്‍ട്ട് (FRA) എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാകും.
മാര്‍ച്ച് 15 ന് റിയാദ് (RUH), മസ്‌കറ്റ് (MCT), ഷാങ്ഹായ് (PVG), മനില (MNL), ഡാളസ് (DFW), ടൊറന്റോ (YYZ), കൊളംബോ (CMB), കെയ്റോ (CAI), ഇസ്ലാമാബാദ് (ISB), മുംബൈ (BOM), റോം (FCO), മാഡ്രിഡ് (MAD), ലണ്ടന്‍ (LHR), കാസബ്ലാങ്ക (CMN), പാരീസ് (CDG മാര്‍ച്ച് 16 ന് ഇസ്താംബുള്‍ (IST), ധാക്ക (DAC), ക്വാലാലംപൂര്‍ (KUL), ബാങ്കോക്ക് (BKK), ഡല്‍ഹി (DEL), അള്‍ജിയേഴ്സ് (ALG), ന്യൂയോര്‍ക്ക് (JFK), ജിദ്ദ (JED), സാവോ പോളോ (GRU), ഹോങ്കോംഗ് (HKG), ആംസ്റ്റര്‍ഡാം (AMS), ലണ്ടന്‍ (LHR), ഫ്രാങ്ക്ഫര്‍ട്ട് (FRA) എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്താനാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പദ്ധതി.
മാര്‍ച്ച് 17 ന് പെര്‍ത്ത് (PER), മസ്‌കറ്റ് (MCT), സിയോള്‍ (ICN), ബാങ്കോക്ക് (BKK), ബീജിംഗ് (PKX), ധാക്ക (DAC), കൊച്ചി (COK), ജക്കാര്‍ത്ത (CGK), മുംബൈ (BOM), കെയ്റോ (CAI), മിയാമി (MIA), കൊളംബോ (CMB) എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
