ദോഹ: ഖത്തറില്‍ രണ്ടാം സെമസ്റ്ററിലെ മിഡ് ടേം പരീക്ഷകള്‍ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2025-2026 അധ്യയന വര്‍ഷത്തിലെ രണ്ടാം സെമസ്റ്ററിലെ ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള (ഡേ ടൈം) മിഡ്-ടേം പരീക്ഷകളുടെ തീയതി ഭേദഗതി ചെയ്ത് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസസ്മെന്റ് അഫയേഴ്സ് സെക്ടര്‍ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളുടെയും ഡയറക്ടര്‍മാര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഈ വരുന്ന മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 7 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. സര്‍ക്കുലര്‍ പ്രകാരം 2026 ഏപ്രില്‍ 12 മുതല്‍ ഏപ്രില്‍ 21 വരെ പരീക്ഷകള്‍ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
