റീട്ടെയില്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ്.. സാധനങ്ങളുടെ വില കൂട്ടിയാല്‍ പിഴയും പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം

WhatsApp Image 2026 03 08 at 6.46.21 AM

ദോഹ: ഖത്തറിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കനുസരിച്ച് മാത്രം സാധനങ്ങള്‍ വാങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ആശങ്കയോ പരിഭ്രാന്തിയോ കാരണം വലിയ അളവില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നത് ഒഴിവാക്കുക, ഭക്ഷ്യവസ്തുക്കള്‍, ആവശ്യമായ മരുന്നുകള്‍, കുട്ടികളുടെ സാധനങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ മാത്രം വാങ്ങുക, – മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

അതേസമയം വിപണിയിലെ വിലക്കയറ്റവും നിയന്ത്രിക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നുണ്ട്. യാതൊരുവിധ കാരണവശാലും വിലയില്‍ മാറ്റം വരുത്തരുതെന്ന് വാണിജ്യ സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്കും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വില കൂട്ടിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. പിഴയും ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മുന്‍കൂര്‍ ഔദ്യോഗിക അനുമതിയില്ലാതെ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിലയില്‍ മാറ്റം വരുത്തരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിച്ചാല്‍ 1,000,000 ഖത്തര്‍ റിയാല്‍ വരെ സാമ്പത്തിക പിഴ ഈടാക്കുകയും ചെയ്യാം. കൂടാതെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ്, ഒരു മാസം വരെ സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടല്‍,സാധനങ്ങള്‍ പിടിച്ചെടുക്കലും കണ്ടുകെട്ടലും. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് ഇരട്ടി പിഴയും ഈടാക്കിയേക്കും.

സാധനങ്ങള്‍ക്ക് വില ക്രമീകരിക്കുന്നതിന് മുമ്പ്, സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയിരിക്കണം, എല്ലാ വിലകളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം, രജിസ്റ്റര്‍ ചെയ്ത വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം, വിലകളുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം കാണിക്കരുത്.

ന്യായമായ വിലനിര്‍ണ്ണയം നിലനിര്‍ത്തുന്നതിനായി വിപണികളിലെ അന്യായമായ വിലവര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അന്യായമായ വിലവര്‍ദ്ധനവ്, കബളിപ്പിക്കല്‍, അല്ലെങ്കില്‍ സംശയാസ്പദമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍, 16001 എന്ന നമ്പറിലോ വാണിജ്യ വ്യവസായ മന്ത്രാലയ ആപ്പ് വഴിയോ വാണിജ്യ വ്യവസായ മന്ത്രാലയത്തെ അറിയിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading