ദോഹ: യാത്രക്കാര്‍ക്കായി ഖത്തര്‍ എയര്‍വേസ് കൂടുതല്‍ ആശ്വാസ വിമാന സര്‍വീസുകള്‍ നടത്തുന്നു. നിലവില്‍ ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഖത്തര്‍ എയര്‍വേയ്സ് ദോഹയിലേക്കും തിരിച്ചുമുള്ള പരിമിതമായ വിമാന ഷെഡ്യൂളുകള്‍ മാത്രമേ നടത്തുന്നുള്ളൂ.
നിലവിലെ യാത്രാ തടസ്സം മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കുന്നതിനും, കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായി യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനുമായി കൂടുതല്‍ സമാശ്വാസ സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. പരിമിതമായ പ്രവര്‍ത്തന ഇടനാഴികള്‍ സ്ഥിരീകരിച്ചുകൊണ്ട് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നുള്ള താല്‍ക്കാലിക അനുമതിയെത്തുടര്‍ന്നാണിത്. അതേസമയം ഖത്തര്‍ എയര്‍വേയ്സിന്റെ ഷെഡ്യൂള്‍ ചെയ്ത വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഖത്തര്‍ വ്യോമാതിര്‍ത്തി സുരക്ഷിതമായി പൂര്‍ണ്ണമായും തുറക്കുന്നിതിന് ശേഷമേ പൂര്‍ണമായും ഖത്തര്‍ എയര്‍വേയ്സിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളൂ.
ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കും സര്‍വീസ് നടത്തുന്നതായി പുതിയ അറിയിപ്പില്‍ അറിയിച്ചു. ദോഹയില്‍ നിന്ന് (DOH) പുറപ്പെടുന്ന വിമാനങ്ങള്‍ ഇവയാണ്. ഇന്ന്, മാര്‍ച്ച് 09-ന്: സിയോള്‍ (ICN), മോസ്‌കോ (SVO), ലണ്ടന്‍ ഹീത്രോ (LHR), ഡല്‍ഹി (DEL), മാഡ്രിഡ് (MAD), ഇസ്ലാമാബാദ് (ISB), ബീജിംഗ് (PKX), പെര്‍ത്ത് (PER), നെയ്റോബി (NBO)
നാളെ മാര്‍ച്ച് 10-ന്: കെയ്റോ (CAI), ലണ്ടന്‍ ഹീത്രോ (LHR), ജിദ്ദ (JED), മനില (MNL), കൊച്ചി (COK), മസ്‌കറ്റ് (MCT), ഇസ്താംബുള്‍ (IST), മുംബൈ (BOM), ഡല്‍ഹി (DEL), നെയ്റോബി (NBO), ഇസ്ലാമാബാദ് (ISB), മാഡ്രിഡ് (MAD), ഫ്രാങ്ക്ഫര്‍ട്ട് (FRA), കൊളംബോ (CMB), മിലാന്‍ (MXP).
ദോഹയിലേക്ക് (DOH) എത്തുന്ന വിമാനങ്ങള്‍ ഇവയാണ്
മാര്‍ച്ച് 10-ന്: സിയോള്‍ (ICN), മോസ്‌കോ (SVO), ലണ്ടന്‍ ഹീത്രോ (LHR), ഡല്‍ഹി (DEL), മാഡ്രിഡ് (MAD), ഇസ്ലാമാബാദ് (ISB), ബീജിംഗ് (PKX), പെര്‍ത്ത് (PER), നെയ്റോബി (NBO)
മാര്‍ച്ച് 11-ന്: കെയ്റോ (CAI), ലണ്ടന്‍ ഹീത്രോ (LHR), ജിദ്ദ (JED), മനില (MNL), കൊച്ചി (COK), മസ്‌കറ്റ് (MCT), ഇസ്താംബുള്‍ (IST), മുംബൈ (BOM), ഡല്‍ഹി (DEL), നെയ്റോബി (NBO), ഇസ്ലാമാബാദ് (ISB), മാഡ്രിഡ് (MAD), ഫ്രാങ്ക്ഫര്‍ട്ട് (FRA), കൊളംബോ (CMB), മിലാന്‍ (MXP)
യാത്ര സംബന്ധിച്ച വിവരങ്ങള്‍ വിമാനക്കമ്പനിയെ നേരിട്ട് ബന്ധപ്പെടണം. അതേസമയം ടിക്കറ്റ് സ്ഥിരീകരിക്കാത്ത യാത്രക്കാര്‍ അറിയിപ്പ് ലഭിക്കാതെ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
