സൗദി അറേബ്യയില്‍ തൊഴിലാളികള്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു

1q 121

ജിദ്ദ: സൗദി അറേബ്യയില്‍ സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് നിയമാവലി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചു.

പുരുഷന്മാര്‍ ജോലിസമയങ്ങളില്‍ ഔദ്യോഗിക ദേശീയ വസ്ത്രം (തോബ്, ശിരോവസ്ത്രം, ഗുത്റ, അല്ലെങ്കില്‍ ശമാഗ്, എന്നിവ അടങ്ങിയ ദേശീയ വസ്ത്രം) ധരിക്കണമെന്നും സ്ത്രീകള്‍ ഇറുകിയതോ സുതാര്യമോ അല്ലാത്ത, ശരീരം മൂടുന്ന, മാന്യമായ വസ്ത്രം ധരിക്കണമെന്നുമാണ് നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം. പ്രൊഫഷണലും ഉചിതമായ വേഷവിധാനം ധരിക്കണം. വ്യക്തിഗത ശുചിത്വം പാലിക്കുകയും രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അര്‍ഥങ്ങളുള്ള വസ്തുക്കള്‍ ധരിക്കുന്നത് ഒഴിവാക്കുകയും വേണമെന്നും കരട് നിര്‍ദേശത്തിലുണ്ട്.

മതങ്ങളെ വ്രണപ്പെടുത്തുന്നതോ ഗോത്രവാദത്തെ ഉത്തേജിപ്പിക്കുന്നതോ രാജ്യത്തിനും അതിന്റെ സ്ഥാനത്തിനും ദോഷം വരുത്തുന്ന രാഷ്ട്രീയ നിലപാടുകളോ പ്രത്യയശാസ്ത്ര വിശ്വാസങ്ങളോ വെളിപ്പെടുത്തുന്നതോ ആയ പെരുമാറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. ഇസ്ലാമികാധ്യാപനങ്ങള്‍ക്കും രാജ്യത്ത് നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമായ എല്ലാ നടപടികളില്‍നിന്നും ജീവനക്കാരും തൊഴിലാളികളും വിട്ടുനില്‍ക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading