ദോഹ: ഖത്തറില്‍ അല്‍ വാസ്മി സീസണ്‍ നാളെ, ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കും. മഴയാണ് ഈ സീസണിന്റെ പ്രധാന സവിശേഷത. 52 ദിവസം നീണ്ടുനില്‍ക്കുന്ന അല്‍ വാസ്മി സീസണ്‍ ഡിസംബര്‍ 6 ന് അവസാനിക്കും. പടിഞ്ഞാറ് ഭാഗത്തുനിന്ന് കിഴക്കോട്ടുള്ള മേഘങ്ങളുടെ ചലനമാണ് അല്‍ വാസ്മി സീസണിന്റെ പ്രധാന സവിശേഷതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നേരത്തെയുള്ള മഴ നല്ല മഴക്കാലത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നെന്നും കലാവസ്ഥാ വകുപ്പ് അറിയിച്ചു.
ട്രഫിള്‍, ജെറേനിയം (അല്‍-യര്‍വ) എന്നിവയുള്‍പ്പെടെ വിവിധ സസ്യങ്ങള്‍ വളരും. മഴയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഈ സീസണിനെ അല്‍-വാസ്മി എന്ന് വിളിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ താപനില സാധാരണയായി കുറയും. ചൂടുള്ള പകലും രാത്രിയില്‍ താപനില കുറവും ചിലപ്പോള്‍ തണുപ്പായും മാറും. വടക്കുപടിഞ്ഞാറന്‍ കാറ്റും വീശും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
