മാനന്തവാടി: ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിര്‍മ്മിച്ച് വില്‍പന നടത്തിയ 23കാരന്‍ അറസ്റ്റിലായി. സുല്‍ത്താന്‍ബത്തേരി പള്ളിക്കണ്ടി കായാടന്‍ വീട്ടില്‍ മുഹമ്മദ് യാസിന്‍ (23) നെയാണ് തലപ്പുഴ പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
കേസായപ്പോള്‍ ഖത്തറിലേക്ക് കടന്ന മുഹമ്മദ് യാസിനെ മാസങ്ങള്‍ക്ക് ശേഷമാണ് പിടികൂടിയത്. ഐടിസി കമ്പനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയത്.
ഐടിസി കമ്പനിയുടെ ബ്രാന്‍ഡ് ആയ ഗോള്‍ഡ് ഫ്ലേക് (GOLD FLAKE)എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റുകളും അതിന്റെ പാക്കറ്റും വ്യാജമായി നിര്‍മിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാര്‍ക്ക് മുഹമ്മദ് യാസീന്‍ വില്‍പ്പന നടത്തുകയായിരുന്നു. ഇക്കാര്യം കച്ചവടക്കാരില്‍ നിന്നും അറിഞ്ഞ ഐടിസി കമ്പനിയുടെ അംഗീകൃത വിതരണക്കാര്‍ സ്ഥലത്ത് എത്തി. ഇയാള്‍ വില്‍പ്പന നടത്തിയ സിഗരറ്റ് പാക്കറ്റുകള്‍ പരിശോധിച്ചു. ഇക്കാര്യം പ്രതിയെ കണ്ട് ചോദിച്ചതോടെ സിഗരറ്റ് പാക്കറ്റുകള്‍ ഉപേക്ഷിച്ച് യുവാവ് സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തതറിഞ്ഞ് മുഹമ്മദ് യാസിന്‍ ഖത്തറിലേക്കാണ് കടന്നത്.
ഐടിസിയില്‍ നിന്ന് വിതരണക്കാരെത്തിയതോടെ മുങ്ങി മാസങ്ങളോളം യുവാവ് ഖത്തറില്‍ കഴിയുകയായിരുന്നു. ഇതിനിടെ പൊലീസ് പ്രതിക്കായി ലുക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇന്നലെ ഖത്തറില്‍ നിന്നെത്തി മലപ്പുറം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തലപ്പുഴ പൊലീസ് കാത്തിരുന്ന് മുഹമ്മദ് യാസീനെ പിടികൂടുകയായിരുന്നു. പ്രതി എത്തുന്ന വിവരം എയര്‍പോര്‍ട്ട് അധികാരികള്‍ പൊലീസിന് നേരത്തെ കൈമാറിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
