ബീച്ചില്‍ പോകുന്നവര്‍ക്ക് ഇനി നോ ടെന്‍ഷന്‍; ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മെഡിക്കല്‍ ക്ലിനിക് സീലൈനില്‍ നാളെമുതല്‍

1q 74

ദോഹ: ഈ വര്‍ഷത്തെ ശൈത്യകാല ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) സീലൈനില്‍ നാളെ, ഒക്ടോബര്‍ 16 ന് മെഡിക്കല്‍ ക്ലിനിക് തുറക്കും. തുടര്‍ച്ചയായ 16-ാം വര്‍ഷമാണ് സീലൈനില്‍ ക്ലിനിക്ക് തുറക്കുന്നത്. 2026 ഏപ്രില്‍ 15 വരെ ക്ലിനിക് പ്രവര്‍ത്തിക്കും.

എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 2 വരെയും ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും ക്ലിനിക്ക് പ്രവര്‍ത്തിക്കും. ക്യാമ്പിംഗ് സീസണിലുടനീളം ഇതേ സമയക്രമത്തില്‍ ക്ലിനിക്കില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കും. സീലൈന്‍ ബീച്ച്ഫ്രണ്ടിലെ പതിവ് സ്ഥലത്താണ് ഇത്തവണേയും ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഇത് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ പ്രവേശനം നല്‍കുന്നു. ക്യാമ്പിംഗ് സീസണില്‍ സീലൈന്‍, ഖോര്‍ അല്‍ അദൈദ് പ്രദേശങ്ങളിലെ എല്ലാ ബീച്ച് സന്ദര്‍ശകര്‍ക്കും ക്യാമ്പര്‍മാര്‍ക്കും ക്ലിനിക്കില്‍ നിന്ന് മെഡിക്കല്‍, അടിയന്തര സേവനങ്ങള്‍ ലഭിക്കും.

മെഡിക്കല്‍ സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തന സമയങ്ങളില്‍ ഒരു ഫിസിഷ്യനും നഴ്സും ക്ലിനിക്കില്‍ ഉണ്ടായിരിക്കും. പ്രവൃത്തി സമയങ്ങളില്‍, ചെറുതോ ഗുരുതരമോ ആയ അവസ്ഥകള്‍ക്ക് ക്ലിനിക്കില്‍ ചികിത്സ ലഭിക്കും. ജലദോഷം, ദഹനപ്രശ്‌നങ്ങള്‍, ചെറിയ പൊള്ളലുകള്‍, പരിക്കുകള്‍ എന്നിവയുള്‍പ്പെടെ ക്ലിനിക്കില്‍ തന്നെ ചികിത്സിക്കാന്‍ കഴിയും. ആവശ്യമായ സാധനങ്ങളും മരുന്നുകളും ക്ലിനിക്കില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്. ഗുരുതരമായ കേസുകള്‍ ആംബുലന്‍സിലോ എയര്‍ ആംബുലന്‍സിലോ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. എയര്‍ ആംബുലന്‍സിനായി ഒരു ഹെലിപാഡും സമീപത്ത് ലഭ്യമാണ്. സീലൈന്‍ പ്രദേശത്ത് 24/7 സമയവും ആംബുലന്‍സ് സേവനം ലഭ്യമാണ്. രണ്ട് സാധാരണ ആംബുലന്‍സുകള്‍ പ്രദേശത്ത് സ്ഥിരമായി ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading