രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടുത്ത ഗുരുതര ആരോപണം ; ഗർഭം അലസിപ്പിക്കാൻ യുവതിയെ നിർബന്ധിക്കുന്ന ഓഡിയോ പുറത്ത്

InShot 20250821 102838238

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ഗുരുതര ആരോപണം കൂടി. ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന ശബ്ദസംഭാഷണം പുറത്തുവന്നു. യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

യുവതിയുടെ സ്വകാര്യത മാനിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദം മാറ്റംവരുത്തിയാണ് ശബ്ദം പുറത്തുവിട്ടത്. ​ഗർഭം അലസിപ്പിക്കണമെന്നും കുട്ടിയെ വളർത്താൻ തയ്യാറാവരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ പുറത്തുവന്ന ശബ്ദ സന്ദേശത്തിലോ മറ്റാരോപണങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ഭാ​ഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

 ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട്. ബിജെപി മഹിളാമോർച്ച പ്രവർത്തകർ കോഴിയെ ഉയർത്തി പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി ഓഫീസിലേക്ക് എത്തിയിരുന്നു. 

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading