കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യത്തില്‍ ചികിത്സയില്‍ കഴിയുന്നവരെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് റിപ്പോര്‍ട്ട്. വിഷമദ്യം കഴിച്ച് ആശുപത്രികളിലും വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവേശിപ്പിക്കപ്പെട്ട എല്ലാ പ്രവാസികളെയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിഷമദ്യ ദുരന്തത്തില്‍ ഇതുവരെ 23 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധിപേര്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തു.കേസില്‍ നാല് പ്രധാന പ്രതികള്‍ ഉള്‍പ്പെടെ 71 പ്രവാസികളെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കുറ്റങ്ങള്‍ അനുസരിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ പ്രാഥമിക പ്രതികളില്‍ പലര്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
