എറണാകുളം: എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് (കൊച്ചിന്‍ യുണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ) അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാമ്പസ് അടച്ചത്. നാളെ മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെയായിരിക്കും. ക്യാമ്പസിലെ ചില ഹോസ്റ്റലുകളില്‍ രോഗബാധ കണ്ടതിനെ തുടര്‍ന്നാണ് നടപടി.
കേരളത്തിന് പുറത്തുള്ളവര്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും നിര്‍ദേശം നല്‍കി. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് പൂര്‍ണമായും അടച്ചിരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
