ദോഹ: ഒമ്പതാമത് കത്താറ ഖുർആൻ പാരായണ മത്സരത്തിനുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാമെന്ന് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) അറിയിച്ചു. ഖുർആൻ പാരായണത്തിലെ അസാധാരണ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും കണ്ടെത്തുകയും ചെയ്യുക, ഏറ്റവും മനോഹരവും ശ്രുതിമധുരവുമായ ശബ്ദങ്ങളെ തിരിച്ചറിയുക എന്നിവ ലക്ഷ്യമിട്ടാണ് മത്സരം നടത്തുന്നത്.
100 പേരെ ദോഹയിൽ നടക്കുന്ന യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. മത്സരാർത്ഥികൾ 20 ടെലിവിഷൻ എപ്പിസോഡുകളിലായി മത്സരിക്കും, ഓരോ എപ്പിസോഡിലും അഞ്ച് മത്സരാർത്ഥികൾ ഉണ്ടാകും. ഓരോ എപ്പിസോഡിൽ നിന്നും ഒരു വിജയി സെമിഫൈനൽ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും.
1.5 ദശലക്ഷം ഖത്തർ റിയാലാണ് ആകെ സമ്മാനത്തുക. ഒന്നാം സ്ഥാനക്കാരന് 5,00,000 ഖത്തർ റിയാലും രണ്ടാം സ്ഥാനക്കാരന് 4,00,000 ഖത്തർ റിയാലും മൂന്നാം സ്ഥാനക്കാരന് 3,00,000 ഖത്തർ റിയാലും നാലാം സ്ഥാനക്കാരന് 2,00,000 ഖത്തർ റിയാലും അഞ്ചാം സ്ഥാനക്കാരന് 1,00,000 ഖത്തർ റിയാലുമാണ് സമ്മാനം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
