ദോഹ: ഖത്തറിലെ സെക്രീത്ത് സ്ട്രീറ്റ് താല്‍ക്കാലികമായി അടയ്ക്കുന്നു. ഇസ്ഗാവ സ്ട്രീറ്റിന് സമീപം അല്‍ സാഫ്രാനിയ സ്ട്രീറ്റിലേക്കുള്ള സെക്രീത്ത് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
ജൂലൈ 18, വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിമുതല്‍ വൈകിട്ട് ആറ് വരെ 18 മണിക്കൂര്‍ നേരത്തേക്കാണ് റോഡ് അടച്ചിടുന്നത്. അസ്ഫാല്‍റ്റ് ജോലികളുടെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
