ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍; വന്ദേഭാരതിനും ബാധകം

1q 4

ഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്‌സ്പ്രസ്/മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 1 പൈസ വീതവും വര്‍ദ്ധിക്കും. സബര്‍ബന്‍ ടിക്കറ്റുകള്‍ക്കും, സീസണ്‍ ടിക്കറ്റുകള്‍ക്കും വര്‍ധനവ് ബാധകമല്ല. എന്നാല്‍ വന്ദേഭാരത്, രാജധാനി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമാണ്. അതേസമയം നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് വര്‍ദ്ധനവ് ബാധകമല്ല.

സെക്കന്റ് ക്ലാസ് ട്രെയിനുകളില്‍ 500 കിലോമീറ്ററിന് വരെ നിരക്ക് വര്‍ധനവില്ല. സെക്കന്റ് ക്ലാസ് ഓര്‍ഡിനറി ട്രെയിനുകളില്‍ ആദ്യ 501 മുതല്‍ 1500 കി.മീ വരെ അഞ്ച് രൂപ വര്‍ധിക്കും. 1,501 മുതല്‍ 2,500 കി.മീ വരെ 10 രൂപ വരെയും 2,501 കി.മീ മുതല്‍ 3,000 കി.മീ വരെ 15 രൂപ വരെയുമാണ് വര്‍ധിക്കുക.

സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി ടിക്കറ്റുകള്‍ക്ക് കി.മീറ്ററിന് 50 പൈസ, സെക്കന്റ് ക്ലാസ് (മെയില്‍/ എക്സ്പ്രസ്), സ്ലീപ്പര്‍ ക്ലാസ് (മെയില്‍/ എക്സ്പ്രസ്), ഫസ്റ്റ് ക്ലാസ് (മെയില്‍/ എക്സ്പ്രസ്) കി.മീറ്ററിന് ഒരു പൈസ, എ സി ചെയര്‍ കാര്‍, എസി-3 ടയര്‍/ 3 ഇ, എ സി 2 ടയര്‍, എസി ഫസ്റ്റ് ക്ലാസ്/ ഇസി/ ഇ എ കി. മീ രണ്ട് പൈസ എന്നിങ്ങനെയായിരിക്കും നിരക്ക്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading