മസ്‌കത്ത്: ഒമാനില്‍ കോംഗോ പനിക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറല്‍ രോഗമാണ് ക്രിമിയന്‍-കോംഗോ ഹെമറാജിക് ഫീവര്‍. രോഗത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.
മൃഗങ്ങളുമായും മൃഗങ്ങളുടെ ഉല്‍പ്പന്നങ്ങളുമായും ഇടപെടുമ്പോള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. കോംഗോ പനി പല മാര്‍ഗങ്ങളിലൂടെയും പകരാവുന്ന ഒരു വൈറല്‍ രോഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന സമയത്ത് രോഗബാധിതരായ മൃഗങ്ങളുടെ രക്തവുമായോ ടിഷ്യുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗബാധിതനായ വ്യക്തിയുമായോ അവരുടെ ശരീര ദ്രാവകങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
