അബുദാബി: ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളില്‍ ഫ്‌ലാഷ് സെയില്‍ പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. യുഎഇ – ഇന്ത്യ സെക്ടറിലേക്കുള്ള ഏറ്റവും കുറഞ്ഞ എക്‌സ്പ്രസ് ലൈറ്റ് വിമാന ടിക്കറ്റ് നിരക്ക് 5786 രൂപയായി. പല വിഭാഗങ്ങളിലായുള്ള ടിക്കറ്റ് നിരക്കുകളിലും വന്‍ കിഴിവുകളാണ് ഫ്‌ലാഷ് സെയിലിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്.
എക്‌സ്പ്രസ് വാല്യു കാറ്റഗറിയില്‍ 6,128 രൂപയും എക്‌സ്പ്രസ് ഫ്‌ലക്‌സ് കാറ്റഗറിയില്‍ 7,041 രൂപയുമാണ് നിരക്ക്. ഒക്ടോബര്‍ 25 വരെയുള്ള വിമാന ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും. ജൂണ്‍ 6 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് പ്രാഥമിക ബുക്കിങ് ചാനലുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
