ദോഹ: ഖത്തറില്‍ പുറംജോലികള്‍ക്ക് ഇന്ന് മുതല്‍ പകല്‍സമയങ്ങളില്‍ നിയന്ത്രണം. രാജ്യത്തുടനീളം താപനില കുതിച്ചുയരുന്ന സാഹചര്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം ഇന്ന്, ജൂണ്‍ 1, 2025 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെയാണ് പുറം ജോലികള്‍ ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ 15 വരെ ഈ നിയന്ത്രണം പ്രാബല്യത്തില്‍ തുടരും. ഈ കാലയളവിലേക്ക് മോട്ടോര്‍ സൈക്കിളുകളും ബൈക്കുകളും ഉപയോഗിക്കുന്ന എല്ലാ ഡെലിവറി സംവിധാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. പകല്‍ സമയത്ത് ഡെലിവറി സേവനങ്ങള്‍ക്കായി കാറുകള്‍ ഉപയോഗിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
