പത്തനംതിട്ട: മഴക്കാലം എത്തിയാല്‍ അവധി ചോദിക്കുന്നത് കുട്ടികളുടെ സ്ഥിരം കലാപരിപാടിയാണ്. അവധി പ്രഖ്യാപിച്ചോ എന്നറിയാല്‍ കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ എപ്പോഴും പരിശോധിക്കാറുമുണ്ട്. പോസ്റ്റുകള്‍ക്ക് താഴെ അവധി വേണം എന്ന ആവശ്യവും കമന്റായി ഉന്നയിക്കാറുണ്ട്. അത്തരം ഒരു വിദ്യാര്‍ത്ഥി പത്തനംതിട്ട കളക്ടര്‍ക്ക് അയച്ച സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കടുത്ത മഴയായതിനാല്‍ സ്‌കൂളിന് അവധി നല്‍കണമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിയോട് മലയാളം ക്ലാസില്‍ കയറണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉപദേശം.
പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ തന്നെയാണ് വിദ്യാര്‍ത്ഥി അയച്ച സന്ദേശവും അദ്ദേഹം അതിന് നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെയാണ് വിദ്യാര്‍ത്ഥി കളക്ടറോട് അവധി ചോദിച്ചത്. മലയാളത്തില്‍ ടൈപ്പ് ചെയ്ത മെസേജില്‍ അക്ഷരത്തെറ്റുകളായിരുന്നു.
‘സാര്‍, കടുത്ത മഴ ആയതിനാല്‍ ദയവായി ഒരു ആവുധി പ്രേക്യപിക്കുവാന്‍ അപേക്ഷിക്കുന്നു. താങ്കളുടെ മനസ് ഏറെ ആശങ്കയും ഉത്സാഹവും ഏരിയതിനാല്‍ നമ്മള്‍ പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയും കടുത്ത മഴയെയും മനസ്സില്‍ വെച്ചുകൊണ്ട്, ഓരോ കുട്ടികളുടെ കഠിന പ്രേര്‍ത്തേണതയെയും മനസ്സിലാക്കി ഒരു ആവുധി പ്രേക്കുഅഭിക്കുനം ആവര്‍ഷ്യപെടുന്നു. നന്ദി’ – എന്നായിരുന്നു കുട്ടിയുടെ മെസേജ്. മെസേജിന് കളക്ടര്‍ രസകരമായ മറുപടിയും നല്‍കി.
‘അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി – കളക്ടറുടെ മറുപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
