ആവശ്യത്തിന് ഡോക്ടര്‍മാരില്ല; ഖത്തറില്‍ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

1q 146

ദോഹ: ഖത്തറില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വാകര്യ ആശുപത്രി കൂടി പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിയമം ലംഘിച്ചതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മന്ത്രാലയത്തിന്റെ പരിശോധനയില്‍ ആശുപത്രിയില്‍ ആവശ്യാനുസരം ഡോക്ടര്‍മാര്‍ ഇല്ലെന്നും കണ്ടത്തി. ആരോഗ്യ സേവനങ്ങള്‍ നല്‍കുമ്പോള്‍ നിയമപരമായ കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ നിരവധി ആരോഗ്യ കേന്ദ്രങ്ങളാണ് ഈ വര്‍ഷം മന്ത്രാലയം അടപ്പിച്ചത്. അടുത്തിടെ ഒരു സ്വകാര്യ ഡെന്റല്‍ സെന്ററും അടപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading