തിരുവനന്തപുരം: കേരളത്തില്‍ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം ഇത്തവണ കുറവാണ്. 78.69% ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ ആരംഭിക്കും
http://www.results.hse.kerala.gov.in, http://www.prd.kerala.gov.in, results.digilocker.gov.in, http://www.results.kite.kerala.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.
ആകെ 2002 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 370642 പേര്‍ പരീക്ഷ എഴുതിയതില്‍ 288394 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയരീതിയാണ് അവലംബിച്ചത്.
190690 പെണ്‍കുട്ടികളില്‍ 165234 പേരും (86.65%), 179952 ആണ്‍കുട്ടികളില്‍ 123160 പേരും (68.44%) ഉപരി പഠനത്തിന് യോഗ്യത നേടി. 189263 സയന്‍സ് വിദ്യാര്‍ത്ഥികളില്‍ 157561 പേരും (83.25%), 74583 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളില്‍ 51578 പേരും (69.16%), 106796 കോമേഴ്‌സ് വിദ്യാര്‍ത്ഥികളില്‍ 79255 പേരും (74.21%) ഉപരി പഠനത്തിന് യോഗ്യത നേടി.
റഗുലര്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 30145 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡിനര്‍ഹത നേടി. ഇതില്‍ 22663 പേര്‍ പെണ്‍കുട്ടികളും 7482 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 22772 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 2863 പേര്‍ക്കും കോമേഴ്‌സ് വിഭാഗത്തില്‍ 4510 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു. ഇതില്‍ 41 കുട്ടികള്‍ക്ക് മുഴുവന്‍ സ്‌കോറും 1200/1200 ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലും (83.09%) ഏറ്റവും കുറവ് കാസര്‍കോഡ് ജില്ലയിലുമാണ് (71.09%).
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
