കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ചോക്ലേറ്റിലും മിഠായിയിലും ബിസ്‌കറ്റിലും കലര്‍ത്തിയ നിലയില്‍

1q 67

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഹൈബ്രിഡ് കഞ്ചാവും ലഹരി മരുന്നുകളുമായി എയര്‍ ഏഷ്യ വിമാനത്തിലെത്തിയ മൂന്നു യുവതികള്‍ പിടിയിലായി. തായ്ലന്‍ഡില്‍ നിന്ന് കോലാലമ്പൂര്‍ വഴി എത്തിച്ച 40 കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ നിലയിലായിരുന്ന് ലഹരി മരുന്ന്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവിന് കീഴിലുള്ള കരിപ്പൂര്‍ എയര്‍ കസ്റ്റംസ് വിഭാഗമാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

ചെന്നൈ സ്വദേശി റാബിയത് സൈദു, കോയമ്പത്തൂര്‍ സ്വദേശി കവിത രാജേഷ്‌കുമാര്‍, തൃശൂര്‍ സ്വദേശി സിമി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവിന് പുറമേ തായ്ലന്‍ഡ് നിര്‍മ്മിത 15 കിലോയോളം തൂക്കം വരുന്ന ലഹരിമരുന്നും ഇവരില്‍ നിന്ന് പിടികൂടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading